അലനല്ലൂര്‍: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച തെരു വ് നാടകം ശ്രദ്ധേയമായി. പാലിയേറ്റീവ് സന്ദേശം ജനങ്ങളിലേ ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ പാലിയേറ്റീവിന്റെ വിദ്യാര്‍ ത്ഥി വിംഗ് എസ്.ഐ.പി യുടെ നേതൃത്വത്തിലാണ് തെരുവ് നാടകം അരങ്ങേറിയത്.

അലനല്ലൂര്‍,ഭീമനാട്,അമ്പലപ്പാറ, പൊന്‍ പാറ, പിലാച്ചോല, ചളവ, വട്ടമണ്ണപ്പുറം എന്നിവിടങ്ങളിലാണ് തെരുവ് നാടകം നടന്നത്. എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ റഷീദ് ചതുരാല,സെക്രട്ടറി എ.മുഹമ്മദ് സക്കീര്‍, പി.നസീര്‍,ഷമീം കരുവ ള്ളി,ശങ്കരനാരായണന്‍,റഹീസ് എടത്തനാട്ടുകര,സലിം,റിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!