മണ്ണാര്‍ക്കാട്:കര്‍ട്ടനും കറുത്ത ഫിലിമും മാറ്റാത്ത വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേ ഷന്‍ സ്‌ക്രീനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തിലും ഇന്ന് വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.10 പേര്‍ക്ക് നോ ട്ടീസ് നല്‍കി.12,500 രൂപ പിഴ ഇനത്തില്‍ ഈടാക്കി.23 വാഹനങ്ങളാ ണ് പരിശോധിച്ചത്.ഇതില്‍ സര്‍ക്കാര്‍ വാഹനങ്ങളില്ല. മോട്ടോര്‍ വെ ഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംആര്‍ സജീവ്, അസി. മോ ട്ടോര്‍ വെഹി ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ടി പ്രസാദ് എന്നിവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.നാളെയും തുടരും.
സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പടെ പരിശോധനക്ക് വിധേയമാക്കും.വാഹനങ്ങളിലെ ഗ്ലാസുകള്‍,കര്‍ട്ടന്‍ കൂളിംഗ് ഫിലിം തുടങ്ങിയ ഉപയോഗിച്ച് മറച്ചിരിക്കുന്നതിനെതിരെ മോട്ടോര്‍ വാഹ ന നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ നടപടിക ള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.പരിശോധന രണ്ടാഴ്ച നീണ്ട് നില്‍ക്കും.