കോട്ടോപ്പാടം:ജനുവരി 31ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരി ധിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി(ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ സൗജന്യമായി നടത്തുന്ന സമഗ്ര പരിശീലന പരിപാ ടിക്ക് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച്.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം,പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാ സ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.റജീന ടീച്ചര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടര്‍ എ.അബൂബക്കര്‍ ,പഞ്ചായത്തം ഗം റുബീന ചോലക്കല്‍,ഗേറ്റ്‌സ് ട്രഷറര്‍ റഷീദ് കല്ലടി,അക്കാദമിക് വിങ് കണ്‍വീനര്‍ സലീം നാലകത്ത്,എം.മുഹമ്മദലി മിഷ്‌കാത്തി, ജലീല്‍ പൊന്‍പാറ എന്നിവര്‍ സംസാരിച്ചു.അന്‍വര്‍ മേലാറ്റൂര്‍ പരി ശീലനത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!