കോട്ടോപ്പാടം:ജീവകാരുണ്യ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമാ യി നിലകൊള്ളുന്ന കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മ ഇനി സാന്ത്വന പരിചരണ രംഗത്തേക്കും ചുവട് വെയ്ക്കുന്നു.പ്രഖ്യാപന പരിപാടി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയ ര്‍മാന്‍ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു.കോ ഓര്‍ഡിനേറ്റര്‍ പി ജസീര്‍,അബ്ദുല്‍ ഗഫൂര്‍,സിദ്ദീഖ്,പറമ്പത്ത് മുഹമ്മദാലി,പിഎം മുസ്ത ഫ,എന്‍ പി നൗഷാദ്,പി ഗോപി,പോക്കര്‍, ഇബ്രാഹിം,ജുനൈസ്, കാസിം എന്നിവര്‍ പങ്കെടുത്തു.സാന്ത്വന പരിചരണ പ്രവര്‍ത്തന ങ്ങള്‍ക്കായി പ്രദേശത്തെ 500 ഓളം വീടുകളില്‍ കരുതല്‍ നിക്ഷേപത്തിനായി പിന്തുണപെട്ടി സ്ഥാപിക്കുന്നുണ്ട്.