അലനല്ലൂര്‍:മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ നിരാകരി ക്കു ന്ന ദേശീയ വിദ്യാഭ്യാസ നയം – 2020 പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മറ്റി അലന ല്ലൂരില്‍ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.സി.പി.എം ഏരിയാ സെ ന്റര്‍ അംഗം എം.ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂ ട്ടീവ് അംഗം പി.എം. മധു അധ്യക്ഷത വഹിച്ചു. സബ്ജില്ലാ പ്രസിഡണ്ട് ജി.എന്‍. ഹരിദാസ് വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തം ഗം വി.അബ്ദുള്‍ സലീം, കെ.എ. സുദര്‍ശന കുമാര്‍, ടോമി തോമസ്, എം.കൃഷ്ണദാസ്, എ.ആര്. രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി എ.മുഹമ്മദാലി സ്വാഗതവും ഫിറോസ് കീടത്ത് നന്ദിയും പറഞ്ഞു.