പാലക്കാട്:രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ ബന്ധപ്പെട്ട കാര്യപരിപാടികളോടെ നടക്കുമെന്ന് എഡിഎം ആര്‍. പി സുരേഷ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ ഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ഥിരം ആഘോ ഷ സമിതി യോഗത്തില്‍ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി.റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒമ്പ തിന് കോട്ടമൈതാനത്ത് പതാക ഉയര്‍ത്തും. അതേസമയം തന്നെ മുഴുവന്‍ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നും പതാക ഉയര്‍ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും എഡിഎം പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും റിപ്പബ്ലിക് ദിനാഘോ ഷം നടത്തുക. റിഹഴ്സല്‍ സമയത്തും പരേഡിന് ഇടയിലും സാമൂഹി ക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, എന്നിവ കര്‍ശനമാ യി പാലിക്കപ്പെടുന്നുണ്ടെന്നു മുഴുവന്‍ സേനാ മേധാവികളും പരി ശോധിക്കണം.
എ.ആര്‍.പോലീസ്, കെ.എ.പി, ലോക്കല്‍ പോലീസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി പരേഡ് നടക്കും. പരേഡിന്റെ ചുമതല എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡര്‍ക്കാണ്. ജനുവരി 23 ന് വൈകിട്ട് 3.30നും ജനുവരി 24 ന് രാവിലെ 7 .30 നും കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കു മെന്ന് കമാന്‍ഡര്‍ അറിയിച്ചു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ച് ആയിരിക്കും പരേഡും റിഹേഴ്സലും നടക്കുക.
റിഹേഴ്സലിലും റിപ്പബ്ലിക് ദിനത്തിലും പരേഡ്, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ലഘുഭക്ഷണ വിതരണം, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, പൂര്‍ണ സജ്ജമായ മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍ പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷാ ക്രമീക രണം തുടങ്ങിയവയാണ് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി യത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, എച്ച്. എസ് ഗീത, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ സേനാ മേധാവികള്‍ പങ്കെടുത്തു.