മണ്ണാര്‍ക്കാട്:വാക്‌സിനിലൂടെ കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള പോരാട്ടത്തിന് തുടക്കമായി.ജില്ലയില്‍ ഒമ്പത് കേന്ദ്ര ങ്ങളിലായി ആദ്യ ദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 പേര്‍.ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതമാണ് നിശ്ചയിച്ചിരു ന്നത്.അഗളി,നെന്‍മാറ,അമ്പലപ്പാറ,നന്ദിയോട്,ചാലിശ്ശേരി,കൊപ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രം കോട്ടോപ്പാടം കുടുംബ ആരോഗ്യ കേ ന്ദ്രം,പാലക്കാട് ജില്ലാ ആശുപത്രി,ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവടങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.
മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലെ ഏക കോവിഡ് വാക്‌സിനേഷന്‍ സ്‌പെഷ്യല്‍ സൈറ്റായ കോട്ടോപ്പാടം കുടുംബ ആരോഗ്യ കേന്ദ്രത്തി ല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി ആദ്യ വാക്‌സിന്‍ സ്വീ കരിച്ചു.അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍ ആരോഗ്യ കേന്ദ്ര ങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.ഏകദേശം 45 മിനുട്ട് കൊണ്ടാണ് ഒരാള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.കുത്തിവെപ്പിന് ശേഷം അര മണിക്കൂര്‍ നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയമാക്കി.
വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കും കുണ്ട് ലക്കാട് സൗപര്‍ണ്ണിക ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിരീക്ഷണത്തിലിരിക്കാനും വിശ്രമത്തിനുമായുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.108 ആംബുലന്‍ സിന്റെ സേവനവും റഫറല്‍ കേന്ദ്രമായ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രത്യേക സൗകര്യവും ക്രമീകരിച്ചിരുന്നു. വാക് സിന്‍ സ്വീകരിച്ചവര്‍ക്ക് പറയത്തക്ക അസ്വസ്ഥതകളോ ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയി ച്ചു.
കോട്ടോപ്പാടത്ത് വാക്‌സിനേഷന്‍ ഉദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന അധ്യക്ഷയായി.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സ്റ്റാഫ് നഴ്സ് ഷീബ, ജുനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് റുഖിയ എന്നിവര്‍ നേതൃത്വം നല്‍കി. വാക്സി നേഷന്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി സൂപ്രണ്ട് ഡോ. എന്‍.എന്‍. പമീലി ചടങ്ങില്‍ സ്വാഗതം പറഞ്ഞു.