മണ്ണാര്‍ക്കാട്:അഞ്ച് വയസ്സുകാരിയുടെ തൊണ്ടയില്‍ കുരുങ്ങിയ നാണയം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാ തെ പുറത്തെടുത്തു.ഇഎന്‍ടി സര്‍ജന്‍ ഡോ.അര്‍ഷാദാണ് അരമണി ക്കൂര്‍ നേരം കൊണ്ട് എന്‍ഡോസ്‌കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തത്.നാണയം തൊണ്ടയില്‍ കുരുങ്ങി പ്രയാസം നേരിട്ട അഞ്ചുവയസ്സുകാരിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ത്തിച്ചത്.എക്‌സ്‌റേ പരിശോധനയില്‍ കുട്ടിയുടെ തൊണ്ടയുടെ നടുഭാഗത്തായി നാണയം കുരുങ്ങിയതായി കണ്ടെത്തി.തുടര്‍ന്നാണ് ഡോ.അര്‍ഷാദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ കൂടാതെ പുറ ത്തെടുത്തത്.കുട്ടി സുഖമായിരിക്കുന്നു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്കി.കഴിഞ്ഞ മാസം വീട്ടമ്മയുടെ വയറ്റില്‍ നിന്നും അസാധാരണ വലിപ്പമുള്ള അണ്ഡാശയ മുഴ മദര്‍ കെയര്‍ ആശുപത്രിയില്‍ ഗൈന ക്കോളജി വിഭാഗത്തിലെ ഡോ ആനീസിന്റെ നേതൃത്വ ത്തില്‍ ശസ്ത്രക്രിയയിലുടെ വിജയകരമായി നീക്കം ചെയ്തിരുന്നു.