മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 2021 ലെ ഇട ക്കാല ബഡ്ജറ്റില്‍ പത്ത് വികസന പ്രവര്‍ത്തനങ്ങള്‍കൂടി ഉള്‍പ്പെടു ത്തിയതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ഏഴ് റോഡുകളുടെ നവീകരണം, വന്യജീവികളുടെ ശല്യമുളള പ്രദേശ ങ്ങളില്‍ വൈദ്യുതി വേലി നിര്‍മ്മാണം, കുടിവെളള പദ്ധതികളും ഇടക്കാല ബജറ്റിലുണ്ട്. കല്യാണക്കാപ്പ് – മൈലാമ്പാടം റോഡ്, അല നല്ലൂര്‍ – അരക്കുപറമ്പ് റോഡ്, ആലുങ്ങല്‍ – കൊമ്പങ്കല്ല് – ഓലപ്പാറ റോഡ്, അഗളി – ജെല്ലിപ്പാറ റോഡ്, ആനക്കട്ടി- ഷോളയൂര്‍ റോഡ്, പാക്കുളം – കണ്ടിയൂര്‍ – ജെല്ലിപ്പാറ റോഡ്, കണ്ടമംഗലം -കുന്തിപ്പാടം ഇരട്ടവാരി റോഡ്, മണ്ണാര്‍ക്കാട് സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷ നുകള്‍ക്ക് കീഴില്‍ വന്യജീവി ശല്യമുള്ള പ്രദേശ ങ്ങളില്‍ വൈദ്യുതി വേലി നിര്‍മ്മാണം, തച്ചനാട്ടുകര – അലനല്ലൂര്‍ – കോട്ടോപ്പാടം സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം, മണ്ണാര്‍ ക്കാട് – തെങ്കര കുടി വെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം എന്നിവക്കും ബജറ്റില്‍ തുക വക യിരിത്തിയിട്ടുണ്ട്. ബജറ്റില്‍ പറഞ്ഞിരിക്കുന്ന ഈ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിന് പരമാവധി പരിശ്രമങ്ങള്‍ നടത്തു മെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.