കോട്ടോപ്പാടം:കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു നേ രം കഞ്ഞി വിതരണവുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.തിങ്കളാഴ്ച തോറും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ യാണ് കഞ്ഞി വിതരണം ഉണ്ടാവുക.ഇന്ന് മുതല്‍ ആരോഗ്യ കേന്ദ്ര ത്തില്‍ സൗജന്യ കഞ്ഞി വിതരണം ആരംഭിച്ചു.മെഡിക്കല്‍ ഓഫീ സര്‍ ഡോ.അബ്ദു കല്ലടി ഉദ്ഘാടനം ചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ് വര്‍ഗീസ്,കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ജോയിന്റ് സെക്രട്ടറി ഫാസില്‍ അബ്ബാസ്, അയ്യപ്പു,അബ്ദു, രാധാകൃഷ്ണന്‍, നാസര്‍,റഷീദ്,സുകുമാരന്‍ ദിനു,ഉനൈസ്,അജ്മല്‍,സഫീര്‍,അനില്‍ ഷൈജു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!