മണ്ണാര്‍ക്കാട്:ജില്ലയില്‍ ഒമ്പത് സര്‍ക്കാര്‍ ആശുപത്രികളെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി തീരുമാനിച്ചു.മണ്ണാര്‍ക്കാട് താലൂ ക്കില്‍ കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം,അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം പാലക്കാട് ജില്ലാ ആശുപത്രി,ജില്ലാ ആയുര്‍വേദ ആശുപത്രി,നെന്‍മാറ,കൊപ്പം,നന്ദിയോട്,ചാലിശ്ശേരി,അമ്പലപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.ഈ മാസം 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരം ഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീ കരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ ഓരോ കേന്ദ്രങ്ങൡും ഒരു സെക്ഷനില്‍ നൂറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീതം വാക്‌സിന്‍ നല്‍കാനാണ് തീ രുമാനം.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരു വാക്സിനേറ്റര്‍ ഓഫീ സറും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, ഐഡന്റിറ്റി പരിശോധന,വാക്സിനേഷന്‍, വാക്‌ സിനേഷന്‍ എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് റൂമുകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. അടിയ ന്തിര ഘട്ടങ്ങളില്‍ പോലീസ്, ആംബുലന്‍സ് ഉള്‍പ്പെടെയുളള സേവ നങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. കുത്തി വെയ്പിനു വേണ്ട സിറിഞ്ചുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!