മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിൽ മുണ്ടേക്കാരാട് പള്ളിക്കടവ് പാലം നിർമ്മാണത്തിന്റെ മുന്നോടിയായി നഗരസഭാ ചെയർമാൻ ഫായിദ ബഷീറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവ സം നടന്ന പൊതുമരാമത്ത് വകുപ്പ് അവലോകനയോഗത്തിൽ മുണ്ടേക്കരാട് പള്ളിക്ക് സമീപം നെല്ലിപ്പുഴക്ക് കുറുകെ പാലം നിർ മ്മിക്കാനും പ്രൊപ്പോസലുണ്ടെന്നത് സൂചിപ്പിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് സന്ദർശനം നടത്തിയത്. ഒന്നാം മൈലിൽ നിന്നും മുക്കണ്ണത്തേക്ക് എളുപ്പമുള്ള മാർഗമാണിത്. മണ്ണാർക്കാട് പൊതുമരാ മത്ത് ബ്രിഡ്ജസ് അസി.എഞ്ചിനിയർ ജസ്റ്റിൻ ഫ്രാൻസിസ്, ഓവർസിയ ർ ഫൈസൽ, ഇരു വാർഡിലെയും കൗൺസിലർമരായ മുജീബ് ചോ ലോത്ത്, മാസിത സത്താർ, തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!