പാലക്കാട്:കോവിഡ് വാക്സിന് കുത്തിവെപ്പിനുള്ള തയ്യാറെടു പ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ (മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്ററായ പാലക്കാട് കൊപ്പം എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവി ലെ 9 ന് ആരംഭിച്ച ഡ്രൈ റണ്‍ മൂന്നു കേന്ദ്രങ്ങളിലും തടസ്സങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ത്തിയായി. രണ്ട് മണിക്കൂറിനകം തന്നെ എല്ലാ ആരോഗ്യപ്രവര്‍ത്തകരിലും ഡ്രൈ റണ്‍ നടത്താനായി. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം 75 പേരാണ് പങ്കെടുത്തത്.

വാക്സിന് സ്വീകരിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നേര ത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെയാണ് ഡ്രൈ റണ്‍ നടന്നത്. കോവിഡ് മാനദ ണ്ഡങ്ങള്‍ പാലിച്ച് നടന്ന ഡ്രൈ റണില്‍ കുത്തിവെപ്പിനായി ഒരുക്കി യിട്ടുള്ള ക്രമീകരണങ്ങള്‍ കൃത്യമായി വിലയിരുത്താനും സാധിച്ചു. കൊവീന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരു ത്തി.

ജനുവരി രണ്ടിന് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നട ത്തിയ ആദ്യ ഡ്രൈ റണ്‍ വിജയകരമായിരുന്നു. ഒരു വാക്സി നേറ്റര്‍ ഓഫീസറും നാല് വാക്സിനേഷന് ഓഫീസര്‍മാരും അടങ്ങു ന്ന സംഘത്തെയാണ് ഡ്രൈ റണ്ണിനായി സജ്ജമാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറി യല്‍ പരിശോധന, വാക്സിനേഷന്, വാക്സിനേഷന് എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നീ സജ്ജീകരണങ്ങളോടെയാണ് രണ്ട് ഡ്രൈ റണ്ണും നടന്നത്.
