മണ്ണാര്‍ക്കാട്:കോവിഡ് രോഗികളുടെ എണ്ണവും മരണവും കൂടുതലാ യി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതപ്പെടു ത്താന് തീരുമാനം.നഗരസഭ ചെയര്മാന് ഫായിദ ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് -പോലീസ് ഉദ്യോഗസ്ഥ രുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും ആശാവര്‍ക്കര്‍മാരുടേയും നേതൃ ത്വത്തില്‍ വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തും. നഗരസഭ യില്‍ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടുന്നവരുടെ വീടുക ളില്‍ ശുചീകരണ പ്രവര്‍ത്തകരെ ഉപയോഗിച്ച് അണുവിമുക്തമാ ക്കും.20 ദിവസത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെ യ്യാനും യോഗം തീരുമാനിച്ചു.
കൂടുതല്‍ ചികിത്സാസേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി കോവി ഡ് പരിശോധന കേന്ദ്രം താലൂക്ക് ആശുപത്രിയില്‍ നിന്നും മറ്റൊരിട ത്തേക്ക് മാറ്റണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് യോഗത്തില്‍ ഉന്നയിച്ചു.ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാ നമെടുക്കുമെന്ന് ചെയര്മാന് ഫായിദ ബഷീര്‍ അറിയിച്ചു. ഭയപ്പെടു ത്തുന്ന തരത്തിലുള്ള കോവിഡ് വ്യാപനമാണ് നിലവില്‍ ഉള്ളത്. ആരോഗ്യ വകുപ്പിന്റെ വ്യാഴാഴ്ചത്തെ ജില്ലാതല റിപ്പോര്‍ട്ട് അനു സരിച്ച് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാടുള്ള പത്ത് പേര്‍ക്കാണ് കോവി ഡ് സ്ഥിരീകരിച്ചത്.മരണവും അത് പോലെ ആശങ്കപ്പെടുത്തുന്നു .ഈയിടെ മണ്ണാര്‍ക്കാട് മേഖലയില്‍ കോവിഡ് ബാധിച്ച് മരിച്ച മൂന്ന് പേര് 30നും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്.
യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രസീദ,കൗണ്‍സിലര്‍ ഷഫീഖ് റഹ്മാന്,സെക്രട്ടറി ശ്രീരാഗ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി,മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍,പോലീസ് ഉദ്യോഗസ്ഥര്‍,ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
