മണ്ണാര്‍ക്കാട്:തെങ്കര മെഴുകുംപാറ മലത്ത് വീട്ടില്‍ ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച ദീപേഷിന്റെ മകന് ദക്ഷന്റെ തുടര്‍ ചികിത്സക്ക് വേണ്ട രൂപീകരിച്ച ദക്ഷന് ചികിത്സാ സഹായ സമിതി 2,02,080 രൂപ യുടെ ചെക്ക് സമിതി യോഗത്തില്‍ വെച്ച് കണ്‍വീനര്‍ സതീഷ് ചേലഞ്ചീരി ,ചെയര്മാന് ബാലന് മലപ്പുറം ,രക്ഷാധികാരി പൊന്നു പൂണ്ടയില്‍ സമിതി അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ദക്ഷന്റെ അച്ഛ ന് ദീപേഷിന് കൈമാറി.ചികിത്സാ സഹായ സമിതി പിരിച്ചു വിടാ നും തീരുമാനിച്ചു.