അഗളി:പിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുതൂര്‍ പഞ്ചായ ത്തിലെ കുറുക്കത്തിക്കല്ല്,ഗൊട്ടിയാര്‍കണ്ടി ഊരുകളിലെ ഉദ്യോഗാ ര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളെത്തിച്ച് നല്‍കി അട്ടപ്പാടി ജനമൈത്രി എക്‌സൈസ് മാതൃകയായി.വിശാല കൊച്ചി അതോറിറ്റിയിലെ ജീവ നക്കാരുടെ സംഘടനയായ സേവാ പ്രവര്‍ത്തകരും ജനമൈത്രി എക്‌സൈസ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുക വിനിയോഗി ച്ചാണ് പുസ്തകങ്ങളെത്തിച്ചത്.ജനമൈത്രി പ്രിവന്റീവ് ഓഫീസര്‍ ടിപി മണികണ്ഠന്റെ നേതൃത്വത്തില്‍ അട്ടപ്പാടി മഹിളാ സമഖ്യയി ലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുസ്തകങ്ങള്‍ സമ്മാനിച്ചു.പ്രിവന്റീവ് ഓഫീസര്‍ ചെന്താമാര,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ പ്രമോദ്,പ്രദീപ്.സി.സി വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സചിത്ര,മഹിള സമഖ്യ കോ ഓര്‍ഡിനേറ്റര്‍മാരായ അനിത വള്ളി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!