മണ്ണാര്‍ക്കാട്:തുലാവര്‍ഷവും കൈവിട്ടതോടെ നാട് വരള്‍ച്ചാ ഭീതി യില്‍.വേനല്‍ കനക്കും മുന്നേ പുഴകളിലേയും തോടുകളിലേയും നീരൊഴുക്ക് കുറഞ്ഞത് ആശങ്ക ആളിക്കത്തിക്കുകയാണ്.മണ്ണാര്‍ ക്കാട് താലൂക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, ഭവാ നിപ്പുഴയിലെല്ലാം ഡിസംബര്‍ മാസത്തിലെ ജലനിരപ്പ് ക്രമാതീത മായി കുറഞ്ഞിട്ടുണ്ട്.പുഴകളില്‍ ജലനിരപ്പ് താഴുന്നത് കുടിവെള്ള പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കും.
അതേ സമയം വേനല്‍ക്കാലത്തെ ജലക്ഷാമം മറികടക്കാന്‍ പുഴക ളില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് പരമാവധി ജലം സംഭരിച്ച് വെക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.അലനല്ലൂര്‍ പഞ്ചായത്തി ലെ വെള്ളിയാര്‍ പുഴയില്‍ കണ്ണംകുണ്ട്,കലങ്ങോട്ടിരി ഭാഗങ്ങളില്‍ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് താത്കാലിക തടയണ നിര്‍മിച്ചിരു ന്നു.മഴക്കുറവിനൊപ്പം ലഭിച്ച മഴയിലെ വെള്ളം സംഭരിച്ച് വെക്കുന്ന തില്‍ വരുന്ന വീഴ്ചകളുമാണ് വേനല്‍ക്കാലങ്ങളെ ആധിയുടെ ദിന ങ്ങളാക്കി മാറ്റുന്നതിന്റെ കാരണങ്ങളിലൊന്ന്.
ജില്ലയില്‍ തുലാവര്‍ഷം ദുര്‍ബ്ബലപ്പെട്ടെങ്കിലും ഇടവപ്പാതിയില്‍ സാ ധാരണഗതിയിലുള്ള മഴ ലഭിച്ചതായാണ് തിരുവനന്തപുരത്തുള്ള മെറ്ററോളജിക്കല്‍ സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ത്.ജൂണ്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30ന് അവസാനിച്ച തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 1705.6 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ച ത്.സാധരണ നിലയില്‍ 1531.6 മില്ലീ മീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ ജില്ലയ്ക്ക് ലഭിക്കുക.എന്നാല്‍ തുലാവര്‍ഷത്തില്‍ 45 ശതമാനം മഴ യുടെ കുറവ് നേരിട്ടു.ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 31ന് അവസാനിച്ച വടക്ക് കിഴക്കന്‍ കാലവര്‍ഷമായ തുലാവര്‍ഷത്തില്‍ സാധാരണ ഗതിയില്‍ ജില്ലയില്‍ ലഭിക്കുന്നത് 403.3 മില്ലീ മീറ്റര്‍ മഴയാ ണ്.ഇക്കുറി ലഭിച്ചതാകട്ടെ 220.3 മില്ലീ മീറ്റര്‍ മഴയും.
ജനുവരി പിറന്നിട്ടും മഴയുടെ ലാഞ്ചന കാണാനില്ല.കഴിഞ്ഞ വര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഒരു മഴ ദിനം പോലും ജില്ലയിലു ണ്ടായില്ല.എന്നാല്‍ മാര്‍ച്ച് മുതല്‍ മെയ് വരെ സാധാരണഗതിയില്‍ 244 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 174.7 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. വേനല്‍മഴയില്‍ 21 ശതമാനം കുറഞ്ഞു.ഇത്തവണ വേനല്‍മഴ കാര്യ മായ അളവില്‍ ലഭിച്ചില്ലെങ്കില്‍ നാട് കടുത്ത വരള്‍ച്ചയുടെ പിടിയി ലമരനാണ് സാധ്യത.