തച്ചനാട്ടുകര:പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.പി .എം.സലീമും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം.ബീന മുരളിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.പി. എം സലീമിന് 11 വോട്ടും എതിര് സ്ഥാനാര്‍ഥി സിപിഎമ്മിലെ എ. കെ.വിനോദിന് 5 വോട്ടുമാണ് ലഭിച്ചത്. വരണാധികാരി കെ.സി. ഗീത സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബീന മുരളിയ്ക്ക് 11 വോട്ടും എതിര് സ്ഥാനാര്‍ഥി സിപിഎമ്മിലെ പി.എം.ബിന്ദുവിന് 5 വോട്ടും ലഭിച്ചു. പ്രസിഡന്റ് കെ.പിഎം.സലിം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എസ്.അലവി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമറുല്‍ ലൈല, മുന്‍ വൈസ് പ്രസിഡന്റ് വി.രാമന് കുട്ടി ഗുപ്തന്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇ.ഗോപാലകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.സരിന് പഞ്ചായത്ത് അംഗങ്ങളായ എ.കെ.വിനോദ്, പി.രാധാകൃഷ്ണന്, സെക്രട്ടറി പി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.