അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കോ ണ്‍ഗ്രസ് അംഗം മുള്ളത്ത് ലതയെയും വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.ഹംസയെയും തെരഞ്ഞെടുത്തു. പതിനൊന്ന് മണിയോടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 12 അംഗങ്ങളുടെ പിന്തുണയോടെയാണ് മുള്ളത്ത് ലത തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. വരണാധികാരി വിന്നി മാത്യുവിന്റെ മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേ റ്റു. 2011 – 15 ഭരണ സമിതിയില്‍ അംഗമായിരുന്ന ലത രണ്ടര വര്‍ഷം വീതം വികസനം, ആരോഗ്യ വിദ്യാഭ്യാസം എന്നീ സ്റ്റാന്റിംഗ് കമ്മി റ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കെ.ഹംസ

വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ കള്ളിവളപ്പില്‍ ഹംസയെ തെരഞ്ഞെടുത്തു. 13 അംഗങ്ങളുടെ പിന്‍ബലത്തോടെയാണ് കെ. ഹംസ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് മുള്ളത്ത് ലതക്ക് മുമ്പാ കെ സത്യവാചകം ചൊല്ലി അധികാരമേറ്റു. പഞ്ചായത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് കെ.ഹംസ. പത്താം വാര്‍ഡ് പാക്കത്തകുളമ്പ് തിരിച്ചു പിടിച്ചാണ് കെ.ഹംസ പഞ്ചായത്തിലേക്കുള്ള കന്നി അങ്ക ത്തില്‍ വെന്നിക്കൊടി പാറിപ്പിച്ചത്. അലനല്ലൂര്‍, എടത്തനാട്ടുകര എന്നീ ഡിവിഷനുകളെ പ്രതിനിധീകരിച്ച് ഓരോ തവണ മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. യു.ഡി.എഫ് ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷത്തേക്കാണ് ഇരുവരെയും തെര ഞ്ഞെടുത്തിരിക്കുന്നത്. അവസാന രണ്ടര വര്‍ഷം മുസ്ലിം ലീഗ് പ്ര സിഡന്റ് പദവിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പദവിയും അലങ്കരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!