പാലക്കാട്:എന്‍.ഡി.എയുടെ മുന്നേറ്റം തടയാനായി ജില്ലയില്‍ കോ ണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചതായി ബിജെപി ജില്ലാ അധ്യക്ഷ ന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.അകത്തേത്തറ, വാണിയംകു ളം, അമ്പലപ്പാറ, കേരളശ്ശേരി, എന്നീ പഞ്ചായത്തുകളില്‍ കോണ്‍ഗ്ര സിന് ഒരു സീറ്റു പോലും കിട്ടാതിരുന്നത് സിപിഎമ്മിന് വോട്ട് മറിച്ച ത് കൊണ്ടാണ്. ഈ പഞ്ചായത്തുകളില്‍ ഒരു സീറ്റുപോലും കിട്ടാതി രുന്നത് എന്തുകൊണ്ടാണെന്ന് ഡി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കേ ണ്ടതാണ്.പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളിലും, പുതൂര്‍, പറളി, മലമ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലും വോട്ട് മറിച്ച്തായി വ്യക്തമായ സൂചനകളുണ്ട്. സിപിഎമ്മിന് വോട്ട് മറിച്ച കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ജനങ്ങളോട് മാപ്പുപറയണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!