മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4200 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, 15 പേര്‍ കോഴിക്കോട്, 42 പേര്‍ തൃശ്ശൂര്‍, 44 പേര്‍ എറണാകുളം, 95 പേര്‍ മലപ്പുറം ജില്ലകളിലും ചികി ത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 117 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 132 പേര്‍, വിദേശത്ത് നിന്നും ഇതര സം സ്ഥാനങ്ങളില്‍ നിന്നുമുള്ള 7 പേര്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 243 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധി കൃതര്‍ അറിയിച്ചു.ഇന്ന് 59 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 104798 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 102928 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 452 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു.പുതുതായി 619 സാമ്പിളുകള്‍ അയച്ചു.42047 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതു വരെ 37269 പേര്‍ രോഗമുക്തി നേടി. ഇതുവരെ 221732 പേര്‍ നിരീക്ഷ ണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1188 പേര്‍ ക്വാറ ന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13209 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.