അഗളി:ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരിധി വനാതിര്‍ത്തിയില്‍ അവസാനിപ്പിക്കുക,ജനവാസ കാര്‍ഷിക മേഖലകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെസിവൈഎം താവളം ഫെറോനയു ടെ നേതൃത്വത്തില്‍ അഗളിയില്‍ ഏകദിന ഉപവാസ സമരം നടത്തി. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പങ്കെടുത്ത് സംസാരിച്ചു. കെസിവൈ എം രൂപ ജനറല്‍ സെക്രട്ടറി ഷാലിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. താവളം ഫെറോന പ്രസിഡന്റ് സനോജ് നെല്ലിക്കാമല അധ്യക്ഷനാ യി.ഡയറക്ടര്‍ ഫാ ബിജു കല്ലിങ്കല്‍,സെക്രട്ടറി ജേക്കബ് പീറ്റര്‍ എന്നി വര്‍ സംസാരിച്ചു.ഫാ.ജിന്റോ സിഎസ്ടി സമര നേതാക്കള്‍ക്ക് നാരങ്ങാ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.ജോമിന്‍ കാവില്‍പ്പുരയിടം നന്ദി പറഞ്ഞു.