കല്ലടിക്കോട്:കാഞ്ഞിരപ്പുഴ ഇടതുകര കനാലില്‍ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോര്‍ച്ചയ്ക്ക് ദ്രുതഗതിയില്‍ പരിഹാരം കണ്ട് അധികൃതര്‍.ഞായറാഴ്ച ജലവിതരണം പുനരാരംഭിക്കുമെന്ന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അധികൃതര്‍ അറിയിച്ചു.ഇതിന് മുമ്പ് കനാലില്‍ പരിശോധന നടത്തും.
നവംബര്‍ 30നാണ് ഒറ്റപ്പാലം താലൂക്കിലേക്ക് കൃഷിയാവശ്യത്തിനാ യി കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍ വഴി ആദ്യം വെള്ളം തുറന്ന് വിട്ടത്.പൊന്നങ്കോടും,നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തും ചേര്‍ച്ച യുണ്ടായതിനെ തുടര്‍ന്ന് ജലവിതരണം നിര്‍ത്തി വെക്കുകയായി രുന്നു.ഇത് താത്കാലികമായി പരിഹരിച്ച് പിറ്റേദിവസം വീണ്ടും കാനാല്‍ വഴി വെള്ളം വിട്ടെങ്കിലും നെല്ലിക്കുന്ന് ഭാഗത്തെ ചോര്‍ച്ച പ്രതികൂലമായി ബാധിച്ചതോടെ കനാല്‍ അടക്കേണ്ടി വന്നു.
ശാശ്വതമായി പ്രശ്‌നം പരിഹരിക്കാതെ ജലവിതരണം തുടരാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് രണ്ടിടങ്ങളിലും യുദ്ധകാലാടി സ്ഥാനത്തില്‍ ചോര്‍ച്ച അടയ്ക്കല്‍ പ്രവൃത്തി നടന്നത്.ഗുരുതരമായ പ്രശ്‌നം നിലനിന്നിരുന്ന നെല്ലിക്കുന്ന് തെക്കുമ്പറം ഭാഗത്ത് ഇന്ന് രാത്രി ഏറെ വൈകിയും കനാല്‍ ബണ്ട് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി നടന്നു.ജലപ്രവാഹത്തില്‍ ബണ്ട് തകരാതിരിക്കാന്‍ മര്‍ദ്ദം കുറയ്ക്കു ന്നതിനായി ഈ ഭാഗത്ത് പൈപ്പിടുകയും ചെയ്യുന്നുണ്ട്.
രണ്ട് ദിവസം മുമ്പാണ് ഈ ഭാഗത്ത് ബണ്ട് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി ആരംഭിച്ചത്.ബണ്ട് തകര്‍ന്നത് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി സന്ദര്‍ശിച്ചിരുന്നു.വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപ കമായി നെല്‍കൃഷി ഉണങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കനാല്‍ തുറന്നത്.മണ്ണാര്‍ക്കാട് താലൂക്കിന് പുറമേ ഒറ്റപ്പാലം താലൂ ക്കിലേയും ഏക്കറുകണക്കിന് നെല്‍കൃഷിയാണ് വെള്ളമില്ലാത്ത തിനാല്‍ ഉണക്ക് ഭീഷണിയിലായിരിക്കുന്നത്.