മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4669 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ല ക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, എട്ട് പേര്‍ കോഴിക്കോട്, 33 പേര്‍ തൃശ്ശൂര്‍, 33 പേര്‍ എറണാകുളം, 85 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് ജില്ലയില്‍ 427 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 269 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 148 പേര്‍, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഞ്ച് പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 371 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറി യിച്ചു.103 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 99,205 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 96,970 പരിശോധ നാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 304 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. പുതുതായി 284 സാമ്പിളുകള്‍ അയച്ചു.39,143 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 33,977 പേര്‍ രോഗ മുക്തി നേടി. ഇതുവരെ 2,10,628 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1,244 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,619 പേര്‍ വീടുകളില്‍ നിരീക്ഷണ ത്തില്‍ തുടരുന്നുണ്ട്.