മണ്ണാർക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച ബോർഡുകൾ, ബാന റുകൾ, റോഡിലെ എഴുത്തുകൾ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാ ഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു . തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് എല്ലാ താലൂക്കുകളിലും പരിശോധന നടത്തു ന്നത്. പാലക്കാട് താലൂക്കിൽ മണികണ്ഠൻ,ആലത്തൂരിൽ ബാലകൃ ഷ്ണൻ,ചിറ്റൂർ താലൂക്കിൽ അമൃതവല്ലി,മണ്ണാർക്കാട് താലൂക്കിൽ റാഫി,ഒറ്റപ്പാലത്ത് മജീദ്,പട്ടാമ്പി താലൂക്കിൽ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ സ്‌ക്വാഡിന്റെ പ്രവർത്ത നം ശക്തമാക്കുമെന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നോഡൽ ഓഫീസറും എൽ. ആർ ഡെപ്യൂട്ടി കളക്ടറുമായ പി. എ വിഭൂഷണൻ അറിയിച്ചു. ഇപ്രകാരം നീക്കം ചെയ്യുന്നതിന്റെ ചെലവ് അതതു സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിലെ മൊത്തം കണക്കി ൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!