മണ്ണാര്‍ക്കാട്:നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികളുടെ വികസന കാഴ്ചപ്പാടുകള്‍ ആരാഞ്ഞ് നടത്തുന്ന സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ വോട്ട് വണ്ടി പര്യടനം നാളെ സമാപിക്കും.വാര്‍ഡുകളില്‍ ആവശേകരമായ വരവേല്‍പ്പാണ് വോട്ട് വണ്ടിക്ക് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി കളുടെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് കേള്‍ക്കാനും ഒപ്പം വേണ്ട വികസനങ്ങള്‍ നിര്‍ദേശിച്ചും വോട്ടര്‍മാര്‍ കൂടി പങ്കാളിയാകുന്നത് വോട്ട് വണ്ടിയെ ശ്രദ്ധേയമാക്കുന്നു.
കുടിവെള്ളം,റോഡ്,പാര്‍പ്പിടം പോലുള്ള അടിസ്ഥാന വികസന ങ്ങള്‍ക്കൊപ്പം സാഹിത്യ കേന്ദ്രം,കളിക്കളം,ഫ്‌ളാറ്റ് സമുച്ചയം,നഗര സൗന്ദര്യവല്‍ക്കരണം പോലുള്ള വികസനങ്ങളെ കുറിച്ചുമെല്ലാമാ ണ് പ്രധാനമായും സ്ഥാനാര്‍ത്ഥികള്‍ പങ്ക് വെക്കുന്നത്.രാഷ്ട്രീ യ ത്തിനും കഴിഞ്ഞ കാല പ്രവര്‍ത്തനത്തിനുമപ്പുറം പുതിയ നാളേ യ്ക്കുള്ള വികസന നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന വോട്ട് വണ്ടി നഗര വാസികളും നെഞ്ചേറ്റി കഴിഞ്ഞു.
നവംബര്‍ 25 മുതലാണ് വോട്ടും പറച്ചിലുമായി വോട്ട് വണ്ടി പര്യടനം ആരംഭിച്ചത്.ആറാം ദിനമായ ഇന്ന് 24,25,26,27,28 വാര്‍ഡുകളിലാണ് വോട്ട് വണ്ടിയുടെ പര്യടനം.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം, മാസ് കമ്മ്യൂണിക്കേഷന്‍ റാങ്ക് ജേതാവ് ശബ്‌ന ശശി,അധ്യാപകനായ സുരേഷ് എന്നിവരാണ് മോഡറേറ്റര്‍മാര്‍.സേവ് ചെയര്‍മാന്‍ ഫിറോ സ് ബാബു,ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍ പോഗ്രാം കണ്‍വീ നര്‍ അബ്ദുല്‍ ഹാദി,അസ്ലം അച്ചു,ഭാരവാഹികളായ,ഉമ്മര്‍ റീഗല്‍, ബഷീര്‍ കുറുവണ്ണ,ഫിറോസ് മനുസ്,അബ്ദുറഹിമാന്‍, ഷൗക്കത്ത്, ഹംസ മാസ്റ്റര്‍,മുനീര്‍ മാസ്റ്റര്‍,ദീപിക, ഫക്രുദീന്‍,ഫസല്‍, റംഷാദ്, മുഹമ്മദാലി മാസ്റ്റര്‍,ഫൗസിയ എന്നിവരാണ് നേതൃത്വം നല്‍കുന്ന ത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വോട്ട് വണ്ടിയുടെ പര്യടനം നാളെ പ്രതിഭ തിയേറ്റര്‍ മൈതാനത്ത് വൈകീട്ട് സമാപി ക്കും.