മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4997 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ,വയനാട് ജില്ലകളിലും 4 പേര്‍ തിരുവനന്തപുരം,2 പേര്‍ കണ്ണൂര്‍,34 പേര്‍ തൃശ്ശൂര്‍, 11 പേര്‍ കോഴിക്കോ ട്, 52 പേര്‍ എറണാകുളം, 83 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയി ലുണ്ട്.ഇന്ന് ജില്ലയില്‍ 491 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതി ല്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 293 പേര്‍, ഉറവിടം അറി യാതെ രോഗം ബാധിച്ച 188 പേര്‍, നാല് ആരോഗ്യ പ്രവര്‍ത്തകര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആറ് പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 379 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃ തര്‍ അറിയിച്ചു.ഇന്ന് 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു വരെ 98080 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95482 പരിശോധനാ ഫലങ്ങളാണ് ലഭ്യമായി.ഇന്ന് 221 പരിശോധനാ ഫല ങ്ങള്‍ ലഭിച്ചു.പുതുതായി 310 സാമ്പിളുകള്‍ അയച്ചു. 37757 പേര്‍ക്ക് ഇതുവരെ പരിശോധനാഫലം പോസിറ്റീവായി.ഇതുവരെ 32293 പേര്‍ രോഗമുക്തി നേടി. ഇതുവരെ 205522 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 875 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14982 പേര്‍ വീടുകളില്‍ നിരീക്ഷണ ത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!