മണ്ണാര്‍ക്കാട്:കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്ഥാപന ങ്ങളേയും ഉപയോഗിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തെ രക്ഷി ക്കുക,വികസനം സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ ത്തി എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ നടത്തി.ജില്ലയിലെ 96 കേന്ദ്രങ്ങളിലാണ് കൂട്ടായ്മ നടന്നത്.
മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത് സിപിഎം ഏരിയ സെക്രട്ടറി യുടി രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
എല്‍ഡിഎഫ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഎം ഏരിയാ സെന്റര്‍ അംഗം എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയാ കമ്മറ്റിയംഗം കെ.എ. വിശ്വനാഥന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.എല്‍ഡിഎഫ് നേതാക്ക ളായ പി മണികണ്ഠന്‍,പി.ചിന്നക്കുട്ടന്‍,നിസാര്‍ മുഹമ്മദ്, എ.രാജഗോ പാല്‍, കെ. രാമന്‍കുട്ടി, വി.കെ.ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
അലനല്ലൂര്‍ ടൗണില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എ.സുദ ര്‍ശന കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. രവികുമാര്‍ അധ്യക്ഷനായി. അബ്ദുള്‍ റഫീക്ക് ,രാധ ടീച്ചര്‍ ,പി.മുസ്തഫ, വി.അബ്ദുള്‍ സലിം ,ശ്രീജ പുത്തന്‍വീട്ടില്‍ ,ടോമി തോമസ് എന്നിവര്‍ സംസാരിച്ചു.