പാലക്കാട്:തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പു മായി ബന്ധ പ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തു ക്കള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, സമ്മതിദായകര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും ഹരിത തിരഞ്ഞെ ടുപ്പിനായി ശ്രദ്ധിക്കണം. ഹരിതകേരളം മിഷന്‍ – ശുചിത്വ മിഷന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് മൊത്തം തദ്ദേശസ്വയംഭരണ തിര ഞ്ഞെടുപ്പ് കഴിയുമ്പോഴേയ്ക്കും പ്രകൃതിയിലേയ്ക്ക് എത്തിച്ചേരാ നിടയുള്ള മാലിന്യക്കൂമ്പാരത്തിന്റെ കണക്ക് ഏകദേശം 5776 ടണ്ണാണ്.
ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍
കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, കോട്ടണ്‍ തുണി, പേപ്പര്‍ ഉള്‍പ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോര്‍ഡുകള്‍, കൂടാതെ പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബോര്‍ഡുകളും പ്രചരണ സാമഗ്രികളുമാണ് പ്രചരണത്തിനായി ഉപയോഗിക്കേണ്ടത്. അനുമതിയുള്ള സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാം.
കൊടിതോരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍
പ്ലാസ്റ്റിക് കലര്‍ന്ന തുണി ഒഴിവാക്കി കോട്ടണ്‍ തുണികളില്‍ കൊ ടികള്‍ നിര്‍മ്മിക്കാവുന്നതാണ്. തോരണങ്ങള്‍ പേപ്പറിലോ കോട്ടണ്‍ തുണിയിലോ നിര്‍മ്മിക്കാം. നോണ്‍വൂവന്‍ പോളി പ്രൊപ്പലിന്‍ വസ്തുക്കള്‍ നിരോധിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ പര്യടന, ഭവന സന്ദര്‍ശന വേളകളില്‍
ഭവന സന്ദര്‍ശനത്തിന് പോകുന്ന സ്‌ക്വാഡുകള്‍ സ്‌ററീല്‍ ബോട്ടി ലില്‍ കുടിക്കാനുള്ള വെള്ളം കരുതേണ്ടതാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഒരു വാട്ടര്‍ ഡിസ് പെന്‍സറും സ്റ്റീല്‍ കപ്പും സോപ്പും കരുതണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ പോലും അണുവിമുക്തമാക്കാത്ത ഡിസ്‌പോസബിള്‍ വസ്തുക്കളും കുപ്പിവെള്ളവും ഒഴിവാക്കേണ്ടതാ ണ്. അല്ലാത്തപക്ഷം പല വ്യക്തികളുടെ കൈകളിലൂടെ രോഗബാധ പകരാനിടയാക്കും. സോപ്പിട്ട് കഴുകി വൃത്തിയാക്കി ഉപയോഗിക്കു ന്ന കപ്പുകളും പാത്രങ്ങളും കോവിഡ് വ്യാപന സാധ്യത തടയാന്‍ സഹായിക്കും. സമ്മേളനങ്ങളിലും റാലികളിലും സോപ്പ് ഉപയോഗി ച്ച് നന്നായി കഴുകി അണുവിമുക്തമാക്കുന്ന ചില്ല്, സ്റ്റീല്‍ കപ്പുകള്‍ എന്നിവയാണ് സുരക്ഷിതം. ആഹാര പാഴ്‌സലുകള്‍ പാത്രങ്ങളിലോ വാഴയിലയിലോ പൊതിഞ്ഞ് വാങ്ങുകയും നിരോധിത പ്ലാസ്റ്റിക് കവറുകളിലെ ഭക്ഷണം ഒഴിവാക്കേണ്ടതുമാണ്.