മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4,765 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം, അഞ്ച് പേര്‍ കണ്ണൂര്‍, 36 പേര്‍ തൃശ്ശൂര്‍, 22 പേര്‍ കോഴിക്കോട്, 48 പേര്‍ എറണാകുളം, 82 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 331 പേര്‍ ക്കാണ് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ഉണ്ടായ 182 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 134 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 14 പേര്‍ , ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 583 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.123 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 89,154 സാമ്പിളുകള്‍ പരിശോ ധനയ്ക്കായി അയച്ചതില്‍ 87,770 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 483 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. പുതുതായി 290 സാമ്പിളു കള്‍ അയച്ചു.35,623 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. 30,433 പേര്‍ രോഗമുക്തി നേടി. ഇനി 222 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 2,00,147 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 1146 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15193 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!