മണ്ണാര്‍ക്കാട്:വൃക്കരോഗികള്‍ക്ക് ആശ്വാസമായി മണ്ണാര്‍ക്കാട് താലൂ ക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ രാത്രി യിലും ഡയാലിസിസ് സേവനം ആരംഭിച്ചു.കഴിഞ്ഞ ദിവസം മുത ലാണ് യൂണിറ്റില്‍ മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങിയത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലി സിസ് യൂണിറ്റെത്തിയത്.2018 ഡിസംബറില്‍ ഉദ്ഘാടനം ചെയ്തെ ങ്കിലും 2019 ജൂണ്‍ 15 മുതലാണ് ആദ്യ ഷിഫ്റ്റ് ആരംഭിച്ചത്.മാസങ്ങള്‍ പിന്നിട്ട് നവംബറില്‍ രണ്ടാം ഷിഫ്റ്റും തുടങ്ങി.ഹോസ്പിറ്റല്‍ മാനേജ് മെന്റ് കമ്മിറ്റിയുള്‍പ്പടെ രാത്രി ഡയാലിസിസ് സേവനം ഒരുക്ക ണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതാണിപ്പോള്‍ യാഥാര്ത്ഥ്യമായിരി ക്കുന്നത്.അട്ടപ്പാടി ഉള്‍പ്പടെ വിസ്തൃതമായ മേഖലയുള്ള മണ്ണാര്‍ക്കാട് താലൂക്കിലെ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന ആശുപത്രിയാ ണിത്.ഇതിനാല്‍ തന്നെ ഡയാലിസിസ് സേവനം മൂന്നാം ഷിഫ്റ്റി ലേക്ക് കൂടിയെത്തുന്നത് വൃക്കരോഗികള്‍ക്ക് ഏറെ ആശ്വാസ മാകും.