മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 6,302 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ല ക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 35 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 26 പേര്‍ എറണാകുളം, 114 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 342 പേര്‍ക്ക് രോഗം സ്ഥിരീകരി ച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 182 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 151 പേര്‍, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തുനിന്നുമായി വന്ന 7 പേര്‍, 2 ആരോഗ്യ പ്രവര്‍ ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 413 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 84806 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 82294 പരിശോധനാ ഫലങ്ങളാണ് ലഭ്യമായി. ഇന്ന് 142 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 454 സാമ്പിളുകള്‍ അയച്ചു.30156 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്.23587 പേര്‍ രോഗമുക്തി നേടി. ഇനി 1384 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 183682 പേര്‍ നിരീക്ഷണ കാലാ വധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 1017 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15103 പേര്‍ വീടുകളില്‍ നിരീക്ഷണ ത്തില്‍ തുടരുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 28 പേർ

ഒറ്റപ്പാലം സ്വദേശികൾ- 25 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 19 പേർ

ഷൊർണൂർ സ്വദേശികൾ- 12 പേർ

എലവഞ്ചേരി, പുതുനഗരം സ്വദേശികൾ- 11 പേർ വീതം

പട്ടാമ്പി സ്വദേശികൾ -10 പേർ

കൊപ്പം, മണ്ണാർക്കാട്, നെന്മാറ സ്വദേശികൾ-9 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ – 8 പേർ

ആലത്തൂർ, മുതുതല സ്വദേശികൾ-7 പേർ വീതം

തെങ്കര, പരുതൂർ, വിളയൂർ, കാവശ്ശേരി സ്വദേശികൾ – 6 പേർ വീതം

പുതുശ്ശേരി, തരൂർ, കോങ്ങാട്, ചെർപ്പുളശ്ശേരി, തച്ചനാട്ടുകര, തേങ്കുറിശ്ശി, കോട്ടോപ്പാടം സ്വദേശികൾ – 5 പേർ വീതം

അയിലൂർ, വടക്കഞ്ചേരി, കപ്പൂർ, പുതുക്കോട്, അകത്തേത്തറ, എലപ്പുള്ളി, കൊടുവായൂർ, പിരായിരി, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

കുലുക്കല്ലൂർ, ചാലിശ്ശേരി, വല്ലപ്പുഴ, അലനല്ലൂർ, കണ്ണാടി, അമ്പലപ്പാറ, മേലാർകോട് സ്വദേശികൾ – 3 പേർ വീതം

തൃത്താല, കോട്ടായി, വണ്ടാഴി, പെരുവമ്പ്, പറളി, കുഴൽമന്ദം, വടവന്നൂർ, അനങ്ങനടി, പട്ടഞ്ചേരി, പുതുപ്പരിയാരം, ആനക്കര, കാഞ്ഞിരപ്പുഴ, തൃക്കടീരി, അഗളി, കാരാകുറുശ്ശി, ഷോളയൂർ, കുത്തനൂർ, കൊല്ലങ്കോട്, വെള്ളിനേഴി, ചിറ്റൂർ തത്തമംഗലം നഗരസഭ, കണ്ണമ്പ്ര, മുണ്ടൂർ സ്വദേശികൾ – 2 പേർ വീതം

മങ്കര, നെല്ലായ, നാഗലശ്ശേരി, കുമരംപുത്തൂർ, മലമ്പുഴ, തച്ചമ്പാറ, ശ്രീകൃഷ്ണപുരം, മാത്തൂർ, നല്ലേപ്പിള്ളി, കേരളശ്ശേരി, നെല്ലിയാമ്പതി, കരിമ്പ, വാണിയംകുളം, തിരുമിറ്റക്കോട്, മണ്ണൂർ, മുതലമട, ലക്കിടി-പേരൂർ സ്വദേശികൾ – ഒരാൾ വീതം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!