മണ്ണാര്‍ക്കാട്:വില്‍പ്പനക്കായി കടത്തുകയായിരുന്ന വിദേശമദ്യവു മായി രണ്ട് യുവാക്കള്‍ മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലാ യി.അട്ടപ്പാടി ചിണ്ടോക്കി,താനിച്ചോട് കുട്ടിലമാരെ വീട്ടില്‍ ശിവന്‍ (37),മുക്കാലി ചങ്ങനപറമ്പില്‍ അനീഷ് (36) എന്നിവരാണ് അറസ്റ്റി ലായത്.24 ലിറ്റര്‍ മദ്യവും കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാഹനവും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ ആന മൂളിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അട്ടപ്പാടി യിലേക്ക് കൊണ്ട് പോവുകയായിരുന്ന മദ്യം പിടികൂടിയത്.മണ്ണാ ര്‍ ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പിഎം ലിബി,എസ്‌ഐ ആര്‍ രാജേ ഷ്,എസ്‌ഐമാരായ രാമചന്ദ്രന്‍,അഷ്‌റഫ്,സിപിഒമാരായ ഷൗക്കത്ത് ,റമീസ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. പ്രതിക ളെ കോടതിയില്‍ ഹാജരാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!