അഗളി:അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തി യ പരിശോധനയില്‍ 1230 ലിറ്റര്‍ വാഷും നാല് ലിറ്റര്‍ ചാരായവും വാറ്റുപകരണം പിടികൂടി.ചാരായം വാറ്റുകയായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.കള്ളമല ഊരില്‍ രാജന്‍ (39) ആണ് അറസ്റ്റിലായത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെന്റര്‍ സോണ്‍ എക് സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
രാവിലെ കള്ളമലയിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന തോട്ട ത്തില്‍ കാപ്പിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വലിയ ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തിയത്.ഇവിടെ നിന്നാണ് ചാരായം വാറ്റുകയായിരുന്ന രാജനെ പിടികൂടിയത്.പരിസരത്ത് നടത്തിയ പരിശോധനയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സിന്തറ്റിക്ക് ടാങ്കിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 1200 ലിറ്റര്‍ വാഷ് കണ്ടെത്തി യത്.ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന കലങ്ങള്‍,കുടങ്ങള്‍, ട്യൂബു കള്‍,അരിപ്പച്ചട്ടി,1000 ലിറ്റര്‍ കൊള്ളുന്ന സിന്തറ്റിക് ടാങ്ക് ബാരല്‍ എന്നിവയും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ എം യൂനസ്,എസ് സുരേഷ്,സിവില്‍ ഓഫീസര്‍ ആര്‍ പ്രദീപ്,വനിതാ ഓഫീസര്‍ എം സ്മിത,എക്‌സൈസ് ഡ്രൈവര്‍ ഷിജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.