മണ്ണാര്‍ക്കാട്:അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ എസ് ടി യു ഉപവാസം നടത്തി.മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീ സിന് മുന്നില്‍ നടന്ന ഏകദിന ഉപവാസം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎ സ്ടിയു പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,സെക്രട്ടറി ടി. നാസര്‍,കെ.പി.എ.സലീം,സി.എച്ച്.സുല്‍ഫിക്കറലി,സഫുവാന്‍ നാട്ടു കല്‍,എം.എന്‍.നൗഷാദ് തുടങ്ങിയവരാണ് ഉപവസിച്ചത്. പ്രസി ഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.
കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ മുഖ്യപ്രഭാഷണം നട ത്തി.മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസ, സെക്ര ട്ടറിമാരായ ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം,ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ ക്കളത്തില്‍,പ്രൊഫ.പി.എം.സലാഹുദ്ദീന്‍,ഷമീര്‍ പഴേരി,റഷീദ് മുത്തനില്‍, മനാഫ് കോട്ടോപ്പാടം, പി.മുഹമ്മദ് അഷ്‌റഫ്,സി. ബിലാല്‍,നാസര്‍ പാതാക്കര, കെ.അലി,ടി.കെ. ഷുക്കൂര്‍,സലീം നാലകത്ത് ഉപവാസ സമരത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ചു.സമാപനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ- ഉപജില്ലാ ഭാരവാഹികളായ കെ.അബൂ ബക്കര്‍,പി.അബ്ദുല്‍നാസര്‍,പി.അന്‍വര്‍ സാദത്ത്, കെ.എ.മനാഫ്, കെ.ജി.മണികണ്ഠന്‍,സി.സൈതലവി,എം.പി.സാദിഖ്,വി.കെ.ഷംസുദ്ദീന്‍,ടി.കെ.അബ്ദുല്‍സലാം, എം.ടി.ഷമീം,സി.പി.ഫൈസല്‍ ബാബു, പി. ഷമീര്‍ മുഹമ്മദ്,സി.കെ. ഷമീര്‍ ബാബു, പി.പി.ഹംസ, കെ.എച്ച്. ഫഹദ്, പി.ഹംസ,പി.മുഹമ്മദലി,ഹംസ മാന്തോണി, സി.കെ. റിയാ സ്, കെ.എം.മുസ്തഫ,പി.കെ.മുഹമ്മദ് മുസ്തഫ, എം.ഹാരിസ്, പി.ജംഷീ ര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിച്ച് ശമ്പളം ലഭ്യമാ ക്കുക,പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക നിയമനം ഉടന്‍ നടത്തു ക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക,സംവരണ അട്ടിമറി അവസാനിപ്പിക്കുക,കെ-ടെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹ രിക്കുക,ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.