മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയില്‍ കഴിയുന്നത് 7385 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വയനാട്, 5 പേര്‍ കണ്ണൂര്‍, 34പേര്‍ തൃശ്ശൂര്‍, 24 പേര്‍ കോഴിക്കോട്, 34പേര്‍ എറണാകുളം, 80 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 496 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 287 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 207 പേര്‍, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 458 പേര്‍ക്ക് രോഗമുക്തി ഉള്ളതായും ആരോ ഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 166 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 81189 സാമ്പിളുകള്‍ പരി ശോധനയ്ക്കായി അയച്ചതില്‍ 78451 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 351 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതാ യി 364 സാമ്പിളുകള്‍ അയച്ചു. 26377 പേര്‍ക്കാണ് ഇതുവരെ പരിശോ ധനാഫലം പോസിറ്റീവായത്. ഇതുവരെ 18726 പേര്‍ രോഗമുക്തി നേ ടി. ഇനി 1637 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനു ണ്ട്.ഇതുവരെ 170801 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാ ക്കിയത്. ഇതില്‍ ഇന്ന് മാത്രം 1227 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാ ക്കി. ജില്ലയില്‍ 15004 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു ണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 51 പേർ
ഒറ്റപ്പാലം സ്വദേശികൾ – 27 പേർ
ശ്രീകൃഷ്ണപുരം, കൊല്ലങ്കോട് സ്വദേശികൾ – 18 പേർ വീതം
പുതുക്കോട് സ്വദേശികൾ- 17 പേർ
ആലത്തൂർ, കാവശ്ശേരി, കുമരംപുത്തൂർ സ്വദേശികൾ -15 പേർ വീതം
കോട്ടോപ്പാടം, വണ്ടാഴി, ചാലശ്ശേരി സ്വദേശികൾ-14 പേർ വീതം
മങ്കര സ്വദേശികൾ – 12 പേർ
പല്ലശ്ശന, പറളി, ഓങ്ങല്ലൂർ സ്വദേശികൾ- 11 പേർ വീതം
തരൂർ,കുഴൽമന്ദം സ്വദേശികൾ- 10 പേർ
തച്ചമ്പാറ, ഷോർണൂർ, പുതുനഗരം സ്വദേശികൾ – 9 പേർ വീതം
വടവന്നൂർ, പുതുപ്പരിയാരം സ്വദേശികൾ – 8 പേർ വീതം
വല്ലപ്പുഴ, മണ്ണാർക്കാട്, അകത്തെത്തറ, കൊടുവായൂർ സ്വദേശികൾ-7 പേർ വീതം
കൊടുമ്പ്, എലപ്പുള്ളി, പട്ടാമ്പി, പട്ടിത്തറ, മരുതറോഡ് സ്വദേശികൾ – 6 പേർ വീതം
പുതുശ്ശേരി, മുതുതല, അഗളി, കുത്തന്നൂർ, കാരാകുറുശ്ശി, ലക്കിടി പേരൂർ, മണ്ണൂർ സ്വദേശികൾ – 5 പേർ വീതം
എരിമയൂർ സ്വദേശികൾ- 4 പേർ
ചളവറ, തെങ്കര, കുലുക്കല്ലൂർ, വിളയൂർ, കിഴക്കഞ്ചേരി, പട്ടഞ്ചേരി, തിരുവേഗപ്പുറ, നാഗലശ്ശേരി, വടക്കഞ്ചേരി, കണ്ണാടി സ്വദേശികൾ – 3 പേർ വീതം
ആനക്കര, അയിലൂർ, നെല്ലായ, കരിമ്പ, മലമ്പുഴ, കരിമ്പുഴ, തേങ്കുറിശ്ശി, തൃക്കടീരി, ചിറ്റൂർ-തത്തമംഗലം, ചെർപ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, പരുതൂർ, കപ്പൂർ, പെരുവമ്പ് സ്വദേശികൾ – 2 പേർ വീതം
അലനല്ലൂർ, അമ്പലപ്പാറ, അനങ്ങനടി, പൊൽപ്പുള്ളി, വാണിയംകുളം, എലവഞ്ചേരി, വടകരപ്പതി, നെല്ലിയാമ്പതി, കോട്ടായി, തിരുമിറ്റക്കോട്, നെന്മാറ, പുതൂർ, കണ്ണമ്പ്ര, കാഞ്ഞിരപ്പുഴ, തൃത്താല സ്വദേശികൾ- ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 7 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 31) വൈകിട്ട് 7 വരെ പോലീസ് നടത്തിയ പരിശോധനയിൽ 7 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 10പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 194 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 194 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.