മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആ ഹ്വാനം ചെയ്ത നവംബര്‍ മൂന്നിലെ പ്രതിഷേധ സമരം വന്‍ വിജയമാ ക്കാന്‍ ഇന്നലെ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാ നിച്ചു.വ്യാപാരികള്‍ കേരളമൊട്ടാകെ നടത്തുന്ന പ്രതിഷേധ സമര ത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 1000 ത്തില്‍ അധികം കേന്ദ്രങ്ങളില്‍ സമരം നടത്താന്‍ പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനി ച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന യൂണിറ്റുകളില്‍ വിവിധ സ്ഥലങ്ങളിലായാണ് സമരപരിപാടികള്‍ നടക്കുക.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 150 ഓളം സ്ഥല ങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം നടത്താനാണ് തീരുമാനം.

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ക്കുക,ജിഎസ്ടി നിയമത്തിലൂടെ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക,പ്രളയ സെസ്സുകള്‍ പിന്‍വലിക്കുക, മൊറട്ടോറി യം കാലത്തെ പലിശ ഒഴിവാക്കുക,അനാവശ്യമായ പിഴകളും, പിഴ പലിശകളും ഒഴിവാക്കുക,വ്യാപാര മേഖലയെ സംരക്ഷിക്കുക, വാട ക നിയമങ്ങള്‍ പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു. ലിയാക്കത്തലി അലനല്ലൂര്‍, ഷമിര്‍ യൂണിയന്‍, അനിഷ്പള്ളി കുറുപ്പ്, രാജഗോപാല്‍, മുഫീന ഏനു,സനിഷ് ചന്തക്കട,സുബ്രമണ്യന്‍ തെങ്ക ര,ജയശങ്കര്‍ കൊടക്കാട്,ജമാല്‍ പയ്യനടം,ഇല്യാസ് എടത്തനാട്ടുക ര,നാഥന്‍ ഗൂളിക്കടവ് എന്നിവര്‍ സംസാരിച്ചു.ജന:സെക്രട്ടറി ഷമീം കരുവള്ളി സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!