പാലക്കാട്:കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയ തായി ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധ പ്പെട്ട് നേര ത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു- സ്വകാര്യ ഇട ങ്ങളിലെ ഒത്തുചേരലുകളിൽ കോവിഡ് മാനദണ്ഡ ങ്ങൾ കർശനമാ യി പാലിക്കണം. ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയ മാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയമം നടപ്പിലാക്കാൻ ബാധ്യ തപ്പെട്ടവർക്കും മറ്റ് അവശ്യ സർവീസുകളി ൽ ഉൾപ്പെട്ടവർക്കും ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.