കാഞ്ഞിരപ്പുഴ:പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുന്നതിനുമായി വിജ്ഞാപന പരിധിയില്‍ വരുന്ന പ്രദേശ ങ്ങളിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,കര്‍ഷക സംഘടന പ്രതിനിധികള്‍ എന്നിവരുടെ അടിയന്തര യോഗം നവംബര്‍ രണ്ടിന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഹാളില്‍ ചേരും.ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് യോഗം.കെവി വിജയദാസ് എംഎല്‍എ പങ്കെടുക്കും. മണ്ണാര്‍ക്കാട് താലൂക്കില്‍പ്പെട്ട കള്ളമല, പാടവയല്‍, പാലക്കയം, പയ്യനെടം,,അലനല്ലൂര്‍ മൂന്ന്,കോട്ടോപ്പാടം മൂന്ന് വില്ലേജുക ളാണ് വിജ്ഞാപനത്തിന്റെ പരിധിയില്‍ വരുന്നത്.ബന്ധപ്പെട്ട പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന് അറിയിച്ചു.