മണ്ണാര്‍ക്കാട്:കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ എം.എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മണ്ണാര്‍ക്കാടിന്റെ അഭിമാനമായി മാറിയ പെരിമ്പടാരി സ്വദേശിനി ശബ്ന ശശിയെ പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്സ് അസോസി യേഷന്‍ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു.മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി സ്നേഹോപഹാരം കൈമാറി.അസോസി യേഷന്‍ വൈസ് പ്രസിഡന്റ് ഡോ.റോസ്തോമസ് ഗ്രീന്‍വാലിയുടെ വകയായി സ്വരൂപിച്ച തുടര്‍ പഠന സഹായം വിതരണം ചെയ്തു .പ്രസി ഡന്റ് പി. അച്ചുതനുണ്ണി,സെക്രട്ടറി എം.ചന്ദ്രദാസന്‍ എന്നിവര്‍ സംബന്ധിച്ചു.