മണ്ണാര്‍ക്കാട്:വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മേക്കളപ്പാ റ,കണ്ടമംഗലം,പൊതുവപ്പാടം മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തഹ സില്‍ദാര്‍ക്കും മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും നിവേദനം നല്‍കി.വളരെയധികം നാളുകളായി പ്രദേശത്ത് വന്യജീവി ശല്ല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാന, കാട്ടുപന്നി, മയില്‍, കുരങ്ങ്,പുലിയുള്‍പ്പടെയുള്ള വന്യജീവികളുടെ ശല്ല്യമാണ് കോട്ടോ പ്പാടം പഞ്ചായത്തിലെ മലയോരമേഖല കാലങ്ങളായി നേരിടുന്നത്. പുലിയും,കുരങ്ങും മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തു ന്നതായും പുലി ആടുകളേയും മറ്റ് വളര്‍ത്ത് മൃഗങ്ങളെയും പിടിച്ച് കൊണ്ട് പോകുന്നതായും നിവേദനത്തില്‍ പറയുന്നു.കുരങ്ങ് ശല്ല്യം, നാളികേരം,വാഴ,അടക്ക കൃഷിയ്ക്കാണ് വെല്ലുവിളിയാകുന്നത്.

മേക്കളപ്പാറയില്‍ കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തില്‍ കാട്ടാന ക്കൂട്ടമെത്തിയിരുന്നു.പുരയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപ കമായി കൃഷി നശിപ്പിക്കുകയും ചെയ്തു.വീടുകളുടെ മുറ്റത്ത് കാട്ടാ നകളെത്തിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തി.ഈ ഭാഗത്ത് ആദ്യമാ യാണ് കാട്ടാനകളിറങ്ങിയത്.നാട്ടുകാര്‍ പാട്ട കൊട്ടിയും ടോര്‍ച്ച് തെ ളിച്ചുമാണ് കാട്ടാനകളെ തുരത്തിയത്.വന്യമൃഗശല്ല്യം സംബന്ധി ച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടാകാ ത്ത സാഹചര്യത്തിലാണ് റെവന്യു പോലീസ് വകുപ്പുകള്‍ക്ക് നിവേ ദനം സമര്‍പ്പിച്ചതെന്ന് പ്രദേശവാസികളായ എ.കെ ജോയി, അഷ്‌റ ഫ്,ബാബു പൊതൊപ്പാടം,നിജോ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. വിഷ യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും വേണ്ട വിധത്തി ലുള്ള പരിഹാരം കാണാമെന്ന് അധികൃതര്‍ അറിയിച്ചതായും ഇവര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!