മണ്ണാര്‍ക്കാട് : സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല (ഇ.എസ് .സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖ ലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് പുതിയ അതിര്‍ത്തി കള്‍ നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് കത്തോലി ക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്സിക്യൂട്ടീവ് യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റും ജനവാസ മേഖലക ളും കൃഷിയിടങ്ങളും ഉള്‍പ്പെടെ 9.8 കിലോമീറ്റര്‍ വരെ കള്ളമല, പാടവയല്‍, പാലക്കയം, പയ്യനെടം, മണ്ണാര്‍ക്കാട്, അലനല്ലൂര്‍ 3, കോ ട്ടോപ്പാടം 1, കോട്ടോപ്പാടം 3 എന്നീ വില്ലേജുകളിലായി 148 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇക്കോ സെന്‍സിറ്റീവ് സോണായി മാറ്റുന്നതിനാ യി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തി റങ്ങി. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അതാത് പ്രദേശങ്ങ ളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇക്കോ സെന്‍സിറ്റീവ് സോ ണിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാറി ന്റെ അവകാശം കേരളം ഉപയോഗിക്കണം. മേഖലകളിലെ മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ അതിര്‍ ത്തികള്‍ നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിരവധി ക്വാറികള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ പരിസ്ഥിതി ലോല മേഖ ലയുടെ വീതി വെറും നൂറ് മീറ്റര്‍ മാത്രമാണ്. കക്കയം ഡാമും പവര്‍ ഹൗസും സ്ഥിതി ചെയ്യുന്നിടത്ത് ഇക്കോ സെന്‍സിറ്റീവ് സോണി ന്റെ വീതി പൂജ്യമാണ്. എന്നാല്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വില ത്തകര്‍ച്ചയും വന്യമൃഗശല്യവും മൂലം ദുരിതമനുഭവിക്കുന്ന കേരള ത്തിലെ കര്‍ഷക കുടുംബങ്ങളെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനം നടത്തി ദ്രോഹിക്കുകയാണെന്നും ഇത് തികഞ്ഞ അനീ തിയും ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണെന്ന് യോഗം വിലയിരുത്തി.

1980 ലെ വനസംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളും അതില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന ഭേദഗതികളും ഇക്കോ സെന്‍സിറ്റീവ് സോണിനകത്ത് ബാധകമാകും. വീട് നിര്‍മ്മിക്കുന്നതിനും കിണര്‍ കുഴിക്കുന്നതിനും വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കാതെ വരും. വൈദ്യുതി കണക്ഷന്‍ ലഭിക്കുക ദുഷ്‌ക്കരമാകും. മേഖലയിലെ കുടുംബങ്ങള്‍ ക്ക് കാര്‍ഷിക വായ്പയും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയും ലഭിക്കാത്ത അവസ്ഥയുണ്ടാകും. വന്യജീവി ആക്രമണം മൂലം മര ണം സംഭവിച്ചാല്‍ പോലും യാതൊരുവിധ നടപടിയുമുണ്ടാകാത്ത സാഹചര്യം സംജാതമാകും. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറും. ജനപ്രതിനിധികളുടെ മേഖലയിലെ സാമൂഹ്യ ഇടപെടല്‍ ഇല്ലാതാകുകയും, വനംവകുപ്പ് സമാന്തര ഭര ണം നടത്തുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുമെന്ന് യോഗം ആശ ങ്ക രേഖപ്പെടുത്തി.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മാത്യൂ കല്ലടിക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു, സെക്രട്ടറിമാരായ ജെയിംസ് പോളക്കാ ട്ടില്‍, സണ്ണി ഏറനാട്ട്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേ ക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് അബ്രഹാം തെങ്ങും പള്ളി ല്‍, സണ്ണി കലങ്ങോട്ടില്‍, ജീജോ അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!