അലനല്ലൂര്‍:വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ട്സി പിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സ്വീകരണം നല് കി.കാട്ടുകുളം,പാക്കത്ത് കുളമ്പ്,വഴങ്ങല്ലി എന്നിവടങ്ങളി ല്‍ നിന്നും നാല്‍പ്പതോളം യുവാക്കളും അവരുടെ കുടുംബാംഗങ്ങ ളുമാണ് മുസ്ലിം ലീഗ് , വെല്‍ഫയര്‍ പാര്‍ട്ടികള്‍ വിട്ട് സിപിഎമ്മു മായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.വെല്‍ഫയര്‍ പാര്‍ട്ടി മണ്ണാര് ക്കാട് മണ്ഡലം സെക്രട്ടറിയായ മുജീബ് പാക്കത്തും സിപിഎമ്മില്‍ ചേര്‍ന്നു.പ്രവര്‍ത്തകരെ പികെ ശശി എംഎല്‍എ സ്വീകരിച്ചു. സി പിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെഎ സുദര്‍ശന കുമാര്‍,പി മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,പി അബ്ദുല്‍ കരീം,വി അബ്ദുല്‍ സലീം,പി നജീബ്,എന്‍ അനു,റംഷീഖ് മാമ്പറ്റ എന്നിവര്‍ സംസാരിച്ചു.