മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്ക് കൂടി തുക വകയി രുത്തിയതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.ആസ്തി വിക സന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയാണ് അനുവദിച്ചത്.അലനല്ലൂര്‍ പഞ്ചായത്തിലെ മുറിയക്കണ്ണി,മയ്യത്തുംകര റോഡ്,അലനല്ലൂര്‍ ചന്ത പ്പടി-ഹൈസ്‌കൂള്‍ ബൈപ്പാസ് റോഡ്,കോട്ടോപ്പാടം പഞ്ചായത്തിലെ വെള്ള ടാങ്ക്-കാഞ്ഞിരംകുന്ന്-പള്ളിക്കുന്ന് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 20 ലക്ഷം രൂപാ വീതമാണ് അനുവദിച്ചത്.