മണ്ണാര്‍ക്കാട് :മുക്കണത്ത് തീപിടുത്തത്തില്‍ റബര്‍ പുര കത്തി നശിച്ച് അഞ്ചര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.പുത്തന്‍പുര തോമസ് ഫ്രാന്‍സിസിന്റെ പുകപുരയാണ് പൂര്‍ണമായും കത്തി നശിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയാണ് പുകപുരയില്‍ വന്‍തീ പിടുത്തമുണ്ടായത്.ഉടന്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കു കയായിരുന്നു.വട്ടമ്പലത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീയ ണച്ചത്.2000 റബര്‍ ഷീറ്റുകള്‍,മൂന്ന് ക്വിന്റല്‍ ഒട്ടുപാല്‍, വിറക്, മര ത്തടികള്‍ എന്നിവയാണ് കത്തി നശിച്ചു.

രണ്ട് മുറികളോടു കൂടിയ കെട്ടിടത്തിലാണ് അഗ്നിബാധയു ണ്ടായ ത്.ഫയര്‍ഫോഴ്‌സിന്റെ ഇടപെടലിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കോഴി ഫാമിലേക്ക് തീ വ്യാപിക്കുന്നത് തടയാനായി.സ്ഥലത്തുള്ള മീന്‍ കുളത്തില്‍ ഫ്‌ലോട്ടിംഗ് പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും ഫയര്‍എഞ്ചിന്റേയും സഹായത്തോടെയാണ് തീയണച്ചത്.സ്റ്റേഷന്‍ ഓഫീസര്‍ പി.ടി.ഉമ്മര്‍,അസി.സ്റ്റേഷന്‍ ഓഫീസര്‍ പി നാസര്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കൃഷ്ണദാസ്,എ ഫൈസല്‍, പി,സജു,എ പ്രമോദ്,പി.സി.ദിനേഷ്,ഡ്രൈവര്‍ കെ എം നസീര്‍,ഹോം ഗാര്‍ഡ് എ രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!