മണ്ണാര്‍ക്കാട്:ഉപ്പുകുളം മലയോര മേഖലയില്‍ താമസിക്കുന്ന കുടി യേറ്റ കര്‍ഷകര്‍ക്ക് വന്യജീവികളില്‍ നിന്നും ശാശ്വതമായ സംരക്ഷ ണം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ഉപ്പുകുളം ബ്രാഞ്ച് കമ്മിറ്റി വനംവകുപ്പിന് നിവേദനം നല്‍കി.വനംവകുപ്പ്മന്ത്രി,സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒ എന്നിവ ര്‍ക്കാണ് നിവേദനം നല്‍കിയത്.ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായ പി ഭാസ്‌കരന്‍,പി ജയകൃഷ്ണന്‍, എം.അമീന്‍, എം.അബൂബക്കര്‍, വി. ഷൈലജ എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.ചോലമണ്ണ്,ചൂരപ്പട്ട ഭാഗത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വനംവകുപ്പ് അധി കൃതര്‍ നടപടിയെടുക്കണമെന്നും വന്യമൃഗങ്ങളെ കെണി വെച്ച് പിടികൂടി പ്രദേശവാസികളുടെ ഭീതി അകറ്റണമെന്നും നിവേദന ത്തില്‍ ആവശ്യപ്പെട്ടു.