മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,665 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കണ്ണൂര്‍, 21 പേര്‍ തൃശ്ശൂര്‍, 24 പേര്‍ കോഴിക്കോട്, 38 പേര്‍ എറണാകുളം, 63 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാ യ 164 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍, ഒരു ആ രോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.188 പേര്‍ക്ക് രോഗമുക്തി ഉള്ളതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 79,535 സാമ്പിളുകള്‍ പരി ശോധനയ്ക്കായി അയച്ചതില്‍ 77,274 പരിശോധനാ ഫലങ്ങള്‍ ലഭ്യ മായി.ഇന്ന് 322 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 430 സാമ്പിളുകള്‍ അയച്ചു. 24,581 പേര്‍ക്കാണ് ഇതുവരെ പരിശോധനാ ഫലം പോസിറ്റീവായത്. ഇതുവരെ 16,679 പേര്‍ രോഗമുക്തി നേടി. ഇനി 1163 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 1,65,694 പേര്‍ ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇന്ന് മാത്രം 912 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.ജില്ലയില്‍ 15967 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -59 പേർ
വടക്കഞ്ചേരി സ്വദേശികൾ-24 പേർ
ഒറ്റപ്പാലം സ്വദേശികൾ- 14 പേർ
പിരായിരി സ്വദേശികൾ -12 പേർ
പുതുശ്ശേരി സ്വദേശികൾ-11 പേർ
തിരുവേഗപ്പുറ, പുതുപ്പരിയാരം, പട്ടഞ്ചേരി സ്വദേശികൾ -10 പേർ വീതം
കൊപ്പം, നെന്മാറ സ്വദേശികൾ -8 പേർ വീതം
കരിമ്പ, അകത്തെത്തറ, കാവശ്ശേരി സ്വദേശികൾ – 7 പേർ വീതം
വിളയൂർ, ഓങ്ങല്ലൂർ സ്വദേശികൾ -6 പേർ വീതം
മുതുതല, ആലത്തൂർ, തിരുമിറ്റക്കോട്, കണ്ണമ്പ്ര, മുതലമട, കോട്ടോപ്പാടം സ്വദേശികൾ-5 പേർ
കൊല്ലംകോട്, തെങ്കര, വല്ലപ്പുഴ, നെല്ലായ, പല്ലശ്ശന, കുമരംപുത്തൂർ, തൃത്താല, ചാലിശ്ശേരി, കണ്ണാടി, പുതുക്കോട്, പട്ടാമ്പി, നാഗലശ്ശേരി സ്വദേശികൾ-4 പേർ വീതം
വാണിയംകുളം, കോട്ടായി, അഗളി, കുഴൽമന്ദം സ്വദേശികൾ-3 പേർ വീതം
പട്ടിത്തറ, ആനക്കര, മരുതറോഡ്, വടവന്നൂർ, അലനല്ലൂർ, കൊടുമ്പ്, വണ്ടാഴി, പറളി, കൊടുവായൂർ, ചിറ്റൂർ സ്വദേശികൾ – 2 പേർ വീതം
തച്ചനാട്ടുകര, മണ്ണൂർ, മലമ്പുഴ, ചെറുപ്പുളശ്ശേരി, കപ്പൂർ, കാരാകുറു ശ്ശി, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി, മങ്കര, പെരുമാട്ടി, പരുതൂർ, പെരുവമ്പ്, തച്ചമ്പാറ, മണ്ണാർക്കാട്, കുലുക്കല്ലൂർ, മാത്തൂർ, കിഴക്ക ഞ്ചേരി, പുതുനഗരം, വടകരപ്പതി, അയിലൂർ, മുണ്ടൂർ, എലവഞ്ചേരി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, ഷൊർണൂർ, ശ്രീകൃഷ്ണ പുരം, പൊൽപ്പുള്ളി സ്വദേശികൾ – ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 6 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 27) വൈകിട്ട് 5.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 6 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 294 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 294 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.