മണ്ണാര്‍ക്കാട് : ക്രൈസ്തവ വിശ്വാസത്തിലെ രക്ഷയുടെ അടയാളമായ കുരിശിനെ താമരശ്ശേരി രൂപതയിലെ കാക്കാടംപൊയ്ലിലും പാലാ രൂ പതയിലെ പുല്ലേപ്പാറയിലും അവഹേളിച്ച സംഭവങ്ങളില്‍ കത്തോ ലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്സിക്യൂട്ടീവ് യോഗം ശക്ത മായ പ്രതിഷേധം രേഖപ്പെടുത്തി.കത്തോലിക്ക കോണ്‍ഗ്രസ് പാല ക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, രൂപത വൈസ് പ്ര സിഡന്റുമാരയ ജോസ് മുക്കട, ഷേര്‍ളി റാവു, സെക്രട്ടറി ജോസ് വട ക്കേക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് അബ്രഹാം തെങ്ങും പള്ളില്‍, ജെയിംസ് പാറയില്‍, സാനി ആന്റണി എന്നിവര്‍ സംസാ രിച്ചു.