അലനല്ലൂര്‍:ഏറെ കാലമായി ചെളിക്കുളമായി കാല്‍നടയാത്ര പോ ലും പ്രയാസത്തിലായിരുന്ന റോഡ് തനിക്ക് ലഭിച്ച ഓണറേറിയും ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കി വാര്‍ഡ് മെമ്പര്‍ മാതൃകയായി. അലനല്ലൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാ ലിയാണ് മുണ്ടക്കുന്ന് കൈരളി റോഡ് ഓണറേറിയം ഉപയോഗിച്ച് നന്നാക്കിയത്.ഈ വാര്‍ഡിലുള്ളവര്‍ക്ക് പുറമേ അമ്പലപ്പാറ, കാപ്പുപ റമ്പ് ഭാഗങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ അലനല്ലൂര്‍ ഭാഗത്തേക്ക് എത്തിപ്പെടാന്‍ കഴിയുന്ന റോഡാണ് മുണ്ടക്കുന്ന് കൈരളി റോഡ്.
റോഡിലെ ചെൡയില്‍ തെന്നി വീണ് വാഹനങ്ങള്‍ മറിയുന്നത് പതി വായിരുന്നു.ഇതിനിടെ മുഹമ്മദാലിയും കുടുംബവും സഞ്ചരിച്ച ബൈക്കും തെന്നി വീണതാണ് താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡി ല്‍ ഉള്‍പ്പെടാത്ത റോഡിന്റെ ഒരു ഭാഗം ഗതാഗത യോഗ്യമാക്കാന്‍ പ്രേരണയായത്.മുഹമ്മാദാലിക്കൊപ്പം മാധവന്‍ ചങ്കരംചാത്ത് ഒ. നിജാസ്, ശ്രീനിവാസന്‍ ചങ്കരം ചാത്ത്, ഗോപി ചങ്കരംചാത്ത്, സി. അബ്ദുള്‍സലാം, ഇബ്രാഹിം പുക്കോടന്‍, കെ.നൊട്ടന്‍ എന്നിവരും ചേര്‍ന്നാണ് റോഡില്‍ ക്വാറി വേസ്റ്റ് നിരത്തി ഗതാഗതയോഗ്യ മാക്കിയത്.