മണ്ണാര്‍ക്കാട്:വാളയാര്‍ സഹോദരിമ്മാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ വെറുതെ വിട്ട് ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി.മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡണ്ട് പ്രസിഡണ്ട് രാജന് ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,ജിയന്റോ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.